
കൊച്ചി - ജന്മുകാശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ 26 പേരെ ക്രൂരമായി കൊലപ്പെടുത്തുകയും 15പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരവാദി ആക്രമണത്തെ അപലപിക്കുവാൻ പോലും തയ്യാറാകാത്ത കേരളത്തിലെ കോൺഗ്രസ്സ് - സിപിഎം നേതൃത്വം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് അഭിപ്രായപ്പെട്ടു.ബിജെപി സിറ്റി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജന്മുകാശ്മീരിലെ സമാധാനത്തെയും വികസനത്തെയും അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് പാക്കിസ്ഥാൻ പിന്തുണയോടെ ഭീകരവാദികൾ നടത്തിയത്.കേരളത്തിൽ ഇതിന്റെ പേരിൽ വിഭാഗീയത സൃഷ്ടിക്കാനാണ് വി.ഡി. സതീശനും വി.ടി.ബലറാമും പോലുള്ള കോൺഗ്രസ്സ് നേതാക്കളുംഎം.എ.ബേബി, എം.വി.ഗോവിന്ദൻ തുടങ്ങിയ സി പി എം നേതാക്കളും നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബി ജെ പി ജില്ലാ ഓഫീസിൽ നടന്ന യോഗത്തിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എസ്. സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ, അഡ്വ. പ്രിയ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു .










